മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും ,വിലക്കയറ്റം പിടിച്ചു നിര്‍ത്തുക ,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൊടുക്കുക,പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സി മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടിച്ചിറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെപിസിസി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് മനോജ് ഉതുപ്പാന്‍ അധ്യക്ഷനായിരുന്നു , വര്‍ഗീസ് മുരിയന്‍കാവില്‍, പി എന്‍ ശിവന്‍ ,ശിവരാമന്‍ പാറകുഴി ,ജാന്‍സി ജോസഫ് ,സ്റ്റീഫന്‍ പുകുടിയില്‍ , എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!