ആറ് വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആറ് വയസ്സുള്ള കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീണ്ടും അനാസ്ഥ.മൂക്കില്‍ മോതിരം അകപ്പെട്ട കുട്ടിക്ക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും സര്‍ജറി ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.ഡിസ്ചാര്‍ജ് വാങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ മുക്കില്‍ നിന്നും രണ്ട് മിനിറ്റിനുള്ളില്‍ മോതിരം പുറത്തെടുത്തു.വെള്ളമുണ്ട എട്ടേ നാലിലെ കെ.കെ.സി.റസാഖ് ആശിന എന്നിവരുടെ മകള്‍ ആറുവയസ്സുകാരി ആയിഷ റിതക്കാണ് ചികിത്സ നല്‍കുന്നതില്‍ അനാസ്ഥ കാണിച്ചത്.
ഞായറാഴ്ച രാത്രി 11.45നാണ് മൂക്കില്‍ മോതിരം അകപ്പെട്ടതിനെ തുടര്‍ന്ന് ആയിഷറിതയെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചത്.പ്രാഥമിക ചികിത്സ നല്‍കി അടുത്ത ദിവസം രാവിലെ ഇ.എന്‍.ടി.സ്പെഷലിസ്റ്റിനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ആശുപത്രിയില്‍ നിന്നും പറഞ്ഞു വിട്ടു.തിങ്കളാഴ്ച രാവിലെ 9 മണിക്ക് ജില്ലാ ആശുപത്രിയിലെത്തി ഇ.എന്‍.ടി. സ്പെഷലിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം എക്സറേ എടുത്തു. ഒന്നില്‍ കൂടുതല്‍ തവണ എക്സറെ എടുപ്പിക്കുകയും കുട്ടിയെ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ എക്സറെ മാത്രംനോക്കിയ ശേഷം അനസ്തേഷ്യ നല്‍കി സര്‍ജറി ചെയ്യണമെന്നും, അനസ്തേഷ്യ ഡോക്ടറെ കാണാനും നിര്‍ദ്ദേശിക്കുകയായിരുന്നു.അനസ്തേഷ്യ ഡോക്ടറെ കണ്ടതിനെ തുടര്‍ന്ന് നിരവധി ലാബ് ടെസ്റ്റിന് നിര്‍ദ്ദേശിക്കുകയായിരുന്നു.എച്ച്.ഐ.വി.അടക്കമുള്ള ലാബ് ടെസ്റ്റ് എടുത്ത് ഉച്ചക്ക് 1.30. മണിക്ക് റിപ്പോര്‍ട്ടുമായി അനസ്തേഷ്യ ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ വീണ്ടും ഇ.എന്‍.ടി.സ്പെഷലിസ്റ്റ് ഡോക്ടറെ കാണാന്‍ പറഞ്ഞു. ഇ. എന്‍.ടി.ഡോക്ടര്‍വീട്ടില്‍ ചെന്ന് കാണണമെന്ന് വാശിപ്പിടിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിമിഷ നേരം കൊണ്ട് മോതിരം പുറത്തെടുത്തായും ബന്ധുക്കള്‍ പറയുന്നു.ആയിഷറിതക്ക് ചികിത്സ നല്‍കുന്നതില്‍ അനാസ്ഥ കാണിക്കുകയും, അനാവശ്യമായി സര്‍ജറിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ആയിഷറിതയുടെ കുടുംബാംഗങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതിയും നല്‍കി.