നാലുവരിപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം
വയനാടിനെ കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാടിന്റെ വികസനത്തിന് ഇത് അനിവാര്യമാണ്.ഇതിനെതിരെയുള്ള നിലപാടുകള്‍ പദ്ധതി വരുന്നതിന് തടസ്സമാകും. ചില ആളുകളുടെ സൗകര്യത്തിന് ചില ഭാഗത്ത് രണ്ട് വരിപ്പാതയും മറ്റ് സ്ഥലങ്ങളില്‍ നാല് വരിപ്പാത മതിയെന്ന് പറയുന്നത് യുക്തിരഹിതമാണ്. പാതയുടെ തുടക്കം മുതല്‍ അവസാനിക്കും വരെ മുഴുവന്‍ സ്ഥലങ്ങളിലും നാല് വരിപ്പാത തന്നെ വേണമെന്നാണ് സി.പി.ഐ യുടെ അഭിപ്രായമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളത്തില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, ജില്ലാ കമ്മറ്റി അംഗം രജിത്ത് കമ്മന, വി.വി ആന്റണി, തുടങ്ങിയവര്‍ പങ്കെടുത്തു.