നൂതനം 2019 -20
കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നൂതനം 2019 -20 എന്ന പേരില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു.ഈ വര്‍ഷം സര്‍ഗ്ഗവിദ്യാലയം പദ്ധതിയില്‍ ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രളയാനന്തര നന്മയുടെ പാഠങ്ങള്‍ എന്ന പ്രൊജക്ട് പ്രബന്ധമാണ് വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ അവതരിപ്പിച്ചത്.റവന്യു,ഫയര്‍ ആന്റ് റെസ്‌ക്യു, ദുരന്തനിവാരണ വകുപ്പുകളുടെ സഹായത്തോടെയാണ് വിപുലമായ പ്രൊജക്ട് തയ്യാറാക്കിയത്.വാര്‍ഡ് മെമ്പര്‍ എം കെ അഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വിദ്യാഭ്യസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ സക്കീനാ കുടുവ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ ഉഷാദേവി,പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് സാലിം,റവന്യു,ഫയര്‍ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥ്രര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.