ദ്വിദിന എല്‍.ഇ.ഡി നിര്‍മ്മാണ ശില്‍പ്പശാല
വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സയന്‍സ് ക്ലബിന്റെയും എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കെയിന്‍സ് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ ദ്വിദിന എല്‍.ഇ.ഡി നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി വി.കെ പ്രസാദ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി.കെ സുധ ടീച്ചര്‍ അധ്യക്ഷയായിരുന്നു. കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ ഡോ.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.ടി.ഐ ഡെയ്‌സി, അബ്ദുള്‍ സലാം. ടി ,ജമ്‌നാസ് ,റഫീഖ് കെ. തുടങ്ങിയവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.