ഡിസംബര്‍ 26 ലെ വലയ സൂര്യഗ്രഹണം കാണാന്‍ വയനാട് ജില്ലയെ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതിനായി ഡിസംബര്‍ 7ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ഏകദിന ശില്പശാലയും പരിശീലനവും നടത്തും.
ടോട്ടം റിസോഴ്സ് സെന്റര്‍, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റോറിയം, കല്‍പറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരിക്കും ഏകദിന ശില്പശാല നടത്തുക. സൂര്യഗ്രഹണ കാഴ്ചക്ക് ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മാണ പരിശീലനവും സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശീലനം. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍, പി.ജി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുക്കും. ഈ നൂറ്റാണ്ടില്‍ വയനാട് ജില്ലയില്‍ ദൃശ്യമാകുന്ന ഒരേയൊരു വലയ സൂര്യഗ്രഹണത്തിനാണ് വയനാട് സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സൂര്യഗ്രഹണത്തെ വരവേല്‍ക്കുന്നതിനും സുരക്ഷിതമായ കാഴ്ച ഒരുക്കുന്നതിനും വിപുലമായ പ്രവര്‍ത്തനങ്ങളാണ് വിവിധ സംഘടനകള്‍ ജില്ലയില്‍ നടത്തുന്നത്.