കുറിച്ചിപ്പറ്റ ചങ്ങല ഗേറ്റ് റൂട്ടിലൂടെ യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ്.
ചെതലയം റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുടെ കടന്നുപോകുന്ന കുറിച്ചിപ്പറ്റ ചങ്ങല ഗേറ്റ് റോഡില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ഈ റോഡിലുടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ്. വൈകിട്ട് 6.30 മുതല്‍ രാവിലെ 6.30 വരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ചെതലയത്ത് റേഞ്ച് സൗത്ത് വയനാട് ഡിവിഷന്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആനശല്യത്തിന്റെ പേര് പറഞ്ഞ് യാതൊരു വിധ ചര്‍ച്ചയുമില്ലാതെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്