മഹാത്മാഗാന്ധിക്ക് പകരക്കാരനില്ല

0

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി മാത്രമാണന്ന് ഉറക്കെ വിളിച്ചുപറയേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.
ബത്തേരി നഗരസഭ നടത്തിയ ഗാന്ധി അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്യത്ത് ഗാന്ധിജിക്കെതിരെ നടക്കുന്ന ഗൂഢനീക്കങ്ങളെ കുറിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍ രൂക്ഷമായി പ്രതികരിച്ചത്. ഏത് ഗൂഢശക്തി വിചാരിച്ചാലും ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍പതിഞ്ഞ മഹാത്മാവിന്റെ മുഖം മായ്ക്കാനാവില്ലന്നും മാനവ പുരോഗതിക്കുവേണ്ടി ജീവിച്ച വ്യക്തിയാണ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവിനെ തന്നെ മാറ്റാനുള്ള ഗുഢവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. പുസ്തകങ്ങളില്‍വരെ ഗാന്ധി ആത്മഹത്യ ചെയ്തു എന്ന തരത്തിലാണ് അച്ചടിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബു അധ്യക്ഷതവഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ബത്തേരി രൂപ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് തുടങ്ങി സാമൂഹിക രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!