ജ്യോതിര്‍മയി പരിപാടിയുടെ ഉദ്ഘാടനം
മാനന്തവാടി തോണിച്ചാല്‍ കാരുണ്യ നിവാസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജ്യോതിര്‍മയി പരിപാടിയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.ഡോ: ഫ: ജോസഫ് മലൈപറമ്പില്‍ അധ്യക്ഷനായിരുന്നു.ഡോ:ലിജോ കുരിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി.ഡി എം ഒ ഡോ: ആര്‍ രേണുക, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍, ഷീലാ കമലാസനന്‍, ലിയ ജോണ്‍ എന്നിവര്‍ സംസാരിച്ചു.എംബ്രോയ്ഡറി യൂണിറ്റ് ഉദ്ഘാടനം, ജില്ലാശുപത്രിയിലേക്കുള്ള മരുന്നുകളുടെയും വീല്‍ ചെയറിന്റയും വിതരണം കാരുണ്യ നിവാസ് കലാകാരന്‍മാരുടെ ലഹരി വിമുക്ത ബോധവല്‍ക്കരണ നാടകം എന്നിവയും ഉണ്ടായിരുന്നു.