പ്രീ-വൈഗ സ്റ്റാളുകള്‍ ശ്രദ്ധേയം

0

വയനാടിന്റെ തനതുകൃഷിയും കര്‍ഷകരുടെ മുഖ്യ ഉപജീവന മാര്‍ഗവുമായ കാപ്പികൃഷി മുഖ്യപ്രമേയമാക്കി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീ-വൈഗയില്‍ ഒരുക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി. കാര്‍ഷികാനുബന്ധ സംരംഭകര്‍, ചെറുകിട ഉല്‍പ്പാദക സംഘങ്ങള്‍, കുടുംബശ്രീ സംരഭകര്‍, തുടങ്ങിയവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്തതോടെ കര്‍ഷകര്‍ക്കും യുവ സംരംഭകര്‍ക്കും പുതിയ മുതല്‍ക്കൂട്ടായി. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടത്തിയ പ്രീവൈഗയില്‍ നാല്‍പതോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുണ്ടായത്.പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തി കൊണ്ടുള്ള യന്ത്രങ്ങള്‍ പ്രീ വൈഗയുടെ മറ്റൊരു സവിശേഷതയായിരുന്നു. അടക്ക പറയ്ക്കാനുള്ള പുതിയ യന്ത്രം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. കുടുംബശ്രീ യൂണിറ്റുകളുടെ പുതിയ ഉല്‍പന്നങ്ങളും, വിപണനവും, കര്‍ഷകരുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇതിലൂടെ വിറ്റൊഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!