ഒരുവട്ടംകൂടി
ഒരുവട്ടംകൂടി കെ സി വൈ എം മുന്‍ കാല നേതൃസംഗമം നടത്തി.കെസിവൈഎംമാനന്തവാടി രൂപതയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ 25 വര്‍ഷത്തെ രൂപതാഭാരവാഹികളുടെ സംഗമം നടത്തി. ദ്വാരക പാസ്റ്ററല്‍സെന്ററില്‍ ഒരുവട്ടംകൂടി എന്നപേരില്‍ നടന്ന സംഗമം രൂപതാ പ്രോക്യൂറേറ്റര്‍ ഫാ.ജില്‍സണ്‍ കോക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.രൂപതാ പ്രസിഡന്റ് എമ്പിന്‍ മുട്ടപ്പള്ളി അധ്യക്ഷനായിരുന്നു. മുന്‍ ഭാരവാഹികളുടെ പ്രധിനിധിയായി ഫാ.സെബാസ്റ്റിന്‍ പുത്തേല്‍, സി.ആന്‍സിപോള്‍ എസ് എച്ച്, ജോണ്‍സണ്‍ തോഴുത്തിങ്കല്‍, ജിന്‍സി ഷാജന്‍ എന്നിവര്‍ സംസാരിച്ചു, ചടങ്ങില്‍ മുന്‍കാല നേതാക്കന്‍ന്മാരുടെ ഒരു സംഘടന രൂപികരിച്ച് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചു. ഫാ. അഗസ്റ്റിന്‍ ചിറയ്ക്കത്തോട്ടം, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍,റ്റോമ്പി കൂട്ടുങ്കല്‍ ജിയോമച്ചുകുഴിയില്‍, റ്റിമ്പിന്‍ പാറയ്ക്കല്‍ , സി.സാലി ആന്‍. സിഎം സി, ആല്‍ഫിന്‍ അമ്പാറയില്‍ ജിജോ പോടിമറ്റത്തല്‍,ജീനവരിയ്ക്കപ്പള്ളില്‍, എന്നിവര്‍ നേതൃത്വം നല്‍കി. ജീഷിന്‍മുണ്ടയ്ക്ക ത്തടത്തില്‍ സ്വാഗതവുംഅലിന ജോയി നന്ദിയും പറഞ്ഞു.