വൈത്തിരി പൂക്കോട് ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അനാസ്ഥകാണിക്കുകയാണെന്നും, ആവശ്യമായ നടപടിയെടുത്തു കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് വൈത്തിരിയില്‍ യു.ഡി എഫും, പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു, യു ഡി എഫ് ചെയര്‍മാന്‍ സലിം മേമന അധ്യക്ഷനായിരുന്നു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സൂഫിയാന്‍, യു ഡി എഫ് കണ്‍വീനര്‍ പി ടി വര്‍ഗീസ്, എ എ വര്‍ഗീസ്, കെ എം എ സലിം, ആര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.