അറുപത്തി എട്ടാം വയസിലും കഴിവ് തെളിയിച്ച് രാജപ്പന്‍
സീനിയര്‍ സിറ്റിസണ്‍ അതലറ്റ് മീറ്റില്‍ അറുപത്തി എട്ടാം വയസിലും കഴിവ് തെളിയിച്ച് കുഴിനിലം പുത്തന്‍പുര കാര്യമറ്റത്തില്‍ രാജപ്പന്‍. ഈയിടെ എറണാകുളത്ത് വെച്ച് നടന്ന മീറ്റില്‍ മൂവായിരം മീറ്ററില്‍ വെള്ളിയും 1500 മീറ്ററില്‍ വെങ്കലവും നേടിയാണ് രാജപ്പന്‍ തന്റെ കഴിവ് തെളിയിച്ചത്. അടുത്ത് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മാസ്‌റ്റേഴ്‌സ് മീറ്റിലും കഴിവു തെളിയിക്കാനിരിക്കയാണ് 68 കാരനായ രാജപ്പന്‍.