ദുരിതമായി വെള്ളമുണ്ട ജലനിധി പൈപ്പ്
നാട്ടുകാര്‍ക്ക് ദുരിതമായി വെള്ളമുണ്ട മംഗലശ്ശേരി റോഡിലെ സ്ഥിരം പൊട്ടുന്ന ജലനിധി പൈപ്പ്.ഗുണനിലവാരം തീരെയില്ലാത്ത പൈപ്പുകളാണ് അധികൃതര്‍ ഉപയോഗിച്ചതെന്നും നാട്ടുകാര്‍. വെള്ളം തുറന്നു വിടുമ്പോഴും പൈപ്പുകള്‍ പൊട്ടുകയും വെള്ളം കുത്തിയൊലിച്ച് റോഡ് തകരുന്നതും നിത്യ സംഭവമാണ്. ശാശ്വത പരിഹാരം ഉായില്ലെങ്കില്‍ സമരത്തിനൊരുങ്ങുമെന്ന് നാട്ടുകാര്‍.