ബാലസുരക്ഷാ കൂട്ടയോട്ടം സംഘടിപ്പിച്ചു.

0

അന്താരാഷ്ട്ര ബാലവകാശ ദിനത്തോടനുബന്ധിച്ച് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ കളക്ട്രേറ്റ് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, പോലിസ്, ലീഗല്‍ സര്‍വീസ് അതോറിറ്റി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സ്വച്ഛ് ഭാരത് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സുരക്ഷിത ബാല്യത്തിനായി എന്ന സന്ദേശവുമായി കൂട്ടയോട്ടം നടത്തിയത്. അഡീഷണല്‍ പോലീസ് സൂപ്രണ്ട് കെ.കെ.മൊയ്തീന്‍കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം.പി.രാജേന്ദ്രന്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി.കെ.ദിനേശന്‍, വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉഷാകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. പോലീസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, പാരാലീഗല്‍ വളണ്ടിയര്‍മാര്‍ കോളജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ കുട്ടികളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ മുപ്പതാം വാര്‍ഷിക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ. ഡി. എം തങ്കച്ചന്‍ ആന്റണി നിര്‍വഹിച്ചു. ഡോ.പി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെള്ളപൊക്ക ദുരിതശ്വാസ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തിയ കൗണ്‍സിലര്‍മാര്‍ക്കുള്ള അനുമോദനവും കൂട്ടയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ചൈല്‍ഡ്ലൈന്‍ കോര്‍ഡിനേറ്റര്‍ ജിനോയ് അലക്സാണ്ടര്‍, ഡോ.എ. രാധമ്മ പിള്ള, ഷിബു കുറുമ്പേമഠം, മുജീബ് മാസ്റ്റര്‍, പി.ജെ.ജോസഫ്, വനിത പോലീസ് ഇന്‍സ്പെക്ടര്‍ ഗ്രേസി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!