പിന്നാക്ക വിഭാഗ കമ്മിഷന്‍ സിറ്റിംഗ് നടത്തി.

0

ജില്ലയില്‍ അധിവസിക്കുന്ന ജൈന വിഭാഗത്തെ മറ്റ് പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലഭിച്ച നിവേദനങ്ങളില്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ സിറ്റിംഗ് നടത്തി. ജൈനമത വിഭാഗത്തെ മറ്റു പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം ലഭ്യമാക്കണമെന്നതായിരുന്നു അപേക്ഷകളിലെ ആവശ്യം. അപേക്ഷകളില്‍ കമ്മീഷന്‍ സഭാംഗങ്ങള്‍,പൊതുജനങ്ങള്‍, സമുദായ സംഘടനകള്‍, റവന്യൂ അധികാരികള്‍ എന്നിവരില്‍ നിന്നും കമ്മിഷന്‍ തെളിവെടുത്തു. വിഷയത്തില്‍ പഠനം നടത്തി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിര്‍ത്താര്‍ഡ്സിനോട് നിര്‍ദ്ദേശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസിലെ പഴശ്ശി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശശിധരന്‍, മെമ്പര്‍മാരായ മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, ഡോ. എ.വി. ജോര്‍ജ്ജ്, മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജൈന സമാജം,വിവിധ ന്യൂന പക്ഷ വിഭാഗങ്ങളില്‍ നിന്നും കമ്മീഷന്‍ പരാതികള്‍ സ്വികരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!