ദ്വിതീയ സോപാന്‍ ക്യാമ്പ് സമാപിച്ചു
മാനന്തവാടി ഉപജില്ല സ്‌കൗട്ട് & ഗൈഡ്‌സ് ദ്വിതീയ സോപാന്‍ ക്യാമ്പ് സമാപിച്ചു
. മുന്ന് ദിവസമായി കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് വടകര ഡിവൈഎസ്പി പ്രിന്‍സ് അബ്രാഹാം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ അഗസ്റ്റിന്‍ പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു.പി റ്റി എപ്രസിഡന്റ് ഒ.എക്‌സ് സന്തോഷ്, സൗമ്യ രാജേഷ് ,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു പി.എം ശ്രൂതിലോനപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൗട്ട് & ഗൈഡ്‌സ് ജില്ലാ കമ്മിഷണര്‍ ഫാ.വില്‍സണ്‍ ,ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് ജോസ് പുന്നക്കുഴി, ജോബി മാനുവല്‍ (ഡി ഒ സി ), സി.ലിസിമോള്‍ പി വി (ജില്ലാ ട്രയ്‌നിംഗ് കമ്മിഷണര്‍ ), സതിഷ് ബാബു എ ഇ ( ജില്ലാ ട്രയ്‌നിംഗ് കമ്മിഷണര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഹിമാലയവുഡ് ബാഡ്ജ് കോഴ്‌സ് പുര്‍ത്തിയാക്കിയ റോബി ടി.ജെയെ ചടങ്ങില്‍ ആദരിച്ചു. ക്യാമ്പ് ഫയര്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. ഉപജില്ലയില്‍ നിന്ന് 450 ഓളം സ്‌കൗട്ട് & ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.