വെള്ളമുണ്ട അയ്യപ്പ-വിഷ്ണു ക്ഷേത്രത്തില്‍ മണ്ഡലാരംഭം
മണ്ഡലമാസം ആരംഭിച്ചതോടെ ജില്ലയിലെ പ്രമുഖ അയ്യപ്പക്ഷേത്രം വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ രാവിലെ മുതല്‍ എത്തിച്ചേരുന്നത്. മാലയിടാന്‍ നിരവധി ആളുകള്‍ എത്തി. ഇനി 41 ദിവസം ക്ഷേത്രത്തില്‍ ഭക്തിയുടെ നാളുകള്‍. വിശേഷാല്‍ പൂജകളും ദീപാരാധനയും നടക്കും. ഭജന സംഘങ്ങളും സജീവമാകും ക്ഷേത്രം മേല്‍ശാന്തി ഇ.ശ്രീധരന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മിക ത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.ക്ഷേത്രത്തില്‍ അഞ്ചുകുന്ന് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ അജിത്ത് ആധ്യാത്മിക പ്രഭാഷണം നടത്തി. പരിപാടികള്‍ക്ക് പ്രസിഡണ്ട് പി മോഹനന്‍, സെക്രട്ടറി കെ കെ ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.