കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി
തലപ്പുഴ പുതിയിടം ശ്രി മുനീശ്വരന്‍കോവില്‍ ക്ഷേത്രനിര്‍മ്മാണത്തിന് കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി.പനമരം പുത്തന്‍കളം ഭാസ്‌ക്കരന്‍ ആചാരി കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ടീച്ചര്‍, ക്ഷേത്രം ഭാരവാഹികളായ എം.സി.ചന്ദ്രന്‍, കെ.എം.മോഹനന്‍, കെ.കെ.ചന്ദ്രന്‍, അജിത്ത് കുമാര്‍ ആലക്കണ്ടി,എന്‍.വി.കൗസല്ല്യ, തുഷാര അജിത്ത് കുമാര്‍, രക്ഷാധികാരി ആര്‍.രാധാകൃഷ്ണന്‍ തുടങ്ങിയവരും ക്ഷേത്ര വിശ്വാസികളും പങ്കെടുത്തു.അന്നദാനവും നടന്നു.