ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും
കാട്ടിക്കുളം 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും. 10 ന് രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം കൊടിയേറ്റിയതോടെയാണ് തിരുനാള്‍ ആരംഭിച്ചത്.
ഇന്നലെ വൈകുന്നേരം അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ തിരുമേനിക്കും വിവിധ ദേവാലയങ്ങളില്‍ നിന്ന് പുറപ്പെട്ട പദയാത്രകള്‍ക്കും സ്വീകരണം നല്‍കി. അനുഗ്രഹ പ്രഭാഷണം,ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് നിര്‍വഹിച്ചു.ദൈവാലയത്തില്‍ നിന്നും മേലെ 54 കുരിശ്ശടിയിലേക്ക് ഭക്തി നിര്‍ഭരമായ റാസ, സ്നേഹവിരുന്ന് എന്നിവ നടന്നു. ഇന്ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു.സമാപന ദിനമായ നാളെ വിശുദ്ധ കുര്‍ബാനക്ക് ശേഷം 10.30-ന് രക്തദാനം മഹാദാനം എന്ന സന്ദേശവുമായി രക്തദാന ക്യാമ്പ് നടത്തും. ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ബിനിജ മെറിന്‍, കെ.എം. ഷിനോജ്, എം.പി. ശശികുമാര്‍, സി. നൗഷാദ്, ഇ.വി. ഷംസു എന്നിവരെ ആദരിക്കും. ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോണ്‍ നടയത്തുംകര, ഇ.വി. അവറാച്ചന്‍, ജിതിന്‍ മാത്യു, സജി പുളിക്കകുടി എന്നിവര്‍ നേതൃത്വം നല്‍കി.