കുത്തക തകര്‍ത്ത് മാനന്തവാടി എം. ജി.എം.

0

ജില്ലാ കലോത്സവം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവര്‍ഓള്‍ നേടി മാനന്തവാടി എം. ജി.എം.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ 22 വര്‍ഷത്തെ കല്‍പ്പറ്റ എന്‍.എസ്.എസിന്റെ കുത്തകയാണ് എം.ജി.എം തകര്‍ത്തത്. 24 വിഭാഗങ്ങളിലായി നൂറോളം കലാകാരന്‍മാര്‍ മാറ്റുരച്ച് 118 പോയിന്റ് കരസ്ഥമാക്കി.23 ഇനങ്ങളില്‍ എ ഗ്രേഡും ഒരു ബി ഗ്രേഡും 14 ഇനങ്ങളില്‍ സംസ്ഥാന യോഗ്യതയും ലഭിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലം തുടര്‍ച്ചയായി മാനന്തവാടി ഉപജില്ലാ ചാമ്പ്യന്‍മാരായ എം.ജി.എം കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രണ്ടാമതായിരുന്നു. അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് കാരണമെന്ന് പ്രിന്‍സിപ്പാള്‍ ഫാദര്‍ സക്കറിയ മാത്യു പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!