വയനാട്ടില്‍ അത്ര പരിചയമല്ലാത്ത രുദ്രാക്ഷ കൃഷി ലാഭകരമായി ചെയ്തു മാതൃകയാകുകയാണ് പുല്‍പ്പള്ളി മണല്‍ വയലിലെ അനീഷ ദേവി വര്‍ഷങ്ങളായി വീട്ടുമുറ്റത്ത് നട്ട 4 ഓളം രുദ്രാക്ഷമരങ്ങളില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
തണുപ്പുള്ള വയനാട് ജില്ല രുദ്രാക്ഷ കൃഷിക്ക് അനുകൂലമാണ്, രുദ്രാക്ഷമരത്തിന്റെ കായ്കള്‍ ഹൈന്ദവ വിശ്വാസികള്‍ ആചാര വിശ്വാസങ്ങളുടെ ഭാഗമായി ഭക്തിപൂര്‍വ്വം ഉപയോഗിക്കുന്നവയാണ്. രുദ്രാക്ഷമരത്തിന്റെ പഴുത്തുണങ്ങിയ കായ്കള്‍ സന്യാസിമാരുടെ അടയാള ആഭരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.ഏകമുഖം മുതല്‍ 14 മുഖങ്ങള്‍ വരെയുള്ള രൂദാക്ഷങ്ങള്‍ ഉണ്ടാകാറുണ്ട്.വലിയ ഉയരത്തില്‍ പന്തലിച്ച് വളരുന്ന മരത്തില്‍ നിറയെ കായ്കള്‍ ഉണ്ടാകും. ഇവ പഴുത്ത് താഴെ വീഴുമ്പോള്‍ സംസ്‌കരിച്ച് ഉപയോഗിക്കുകയാണ് ചെയ്യുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്ന രുദ്രാക്ഷം വളര്‍ന്ന് പന്തലിച്ചിരിക്കുവാണ്. ജില്ലയില്‍ പരിചിതമല്ലാത്ത രുദ്രാക്ഷമരങ്ങളെ കൃഷിയായി പരിവര്‍ത്തിച്ചാല്‍ കാര്‍ഷിക മേഖലയില്‍ കര്‍ഷര്‍ക്ക് ഇത് വലിയ പ്രതീക്ഷയായി മാറാന്‍ സാധ്യതയുണ്ട് കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുള്ളതാണ്.ഓരോ തീര്‍ത്ഥാടന കാലങ്ങളിലെയും രുദ്രാക്ഷ ആ ഭരണ വിപണി.ഈ വിപണിയിലേക്ക് മുതല്‍ മുടക്കില്ലാതെ കുഷിയെന്ന നിലയില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് അനീഷ പറയുന്നത.് ഉണങ്ങിയ രുദ്രാക്ഷ കായ്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ് ഉള്ളതെന്നും അനീഷ ദേവി പറഞ്ഞു.