താലൂക്ക് തല യോഗം ചേര്‍ന്നു
കേരള എക്‌സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വര്‍ജന മിഷന്‍ നാളത്തെ കേരളം ലഹരി മുക്ത കേരളം 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ താലൂക്ക് തല യോഗം മാനന്തവാടി മുന്‍സിപ്പല്‍ കമ്മ്യുണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ അധ്യക്ഷയായിരുന്നു. എക്‌സൈസ് സി ഐ എ.ജെ ഷാജി, ജനമൈത്രി സി ഐ ജി പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.