സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സമാപിച്ചു
മാനന്തവാടി നഗരസഭ പി.എം.എ.വൈ അംഗീകാര്‍ ക്യാമ്പയിന്റെ ഭാഗമായി നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ നവംബര്‍ 10 മുതല്‍ സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സമാപിച്ചു.വടകര തണല്‍ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 500 ഓളം പേര്‍ ചികിത്സ തേടി. ക്യാമ്പയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ഷമീര്‍ പറഞ്ഞു. സമാപന ദിന ചടങ്ങുകളില്‍ ശാരദാ സജീവന്‍, അബ്ദുള്‍ ആസിഫ്, സീമന്തിനി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.