95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ എക്‌സൈസ് സംഘം പിടികൂടി

0

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കാറിന്റെ ഡാഷ്‌ബോര്‍ഡ് ബോക്‌സില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 95 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ കല്‍പ്പറ്റ എടപ്പട്ടി സ്വദേശി പൂത്തുക്കണ്ടി അഷ്‌റഫ്,തുര്‍ക്കി സ്വദേശി ചൊക്ലി ഹൗസില്‍ സെയ്ദ് എന്നിവര്‍ അറസ്റ്റിലായി.വാഹനം കസ്റ്റഡിയിലെടുത്തു. വാഹനപരിശോധനക്കിടെ 2 പേര്‍ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജു,ഐപ്പ് മാത്യു,പ്രവന്റീവ് ഓഫീസര്‍മാരായ കെ ശശി,കെം സൈമണ്‍,സിവില്‍ ഓഫീസര്‍മാരായ വി.രഘു.,അജേഷ് വിജയന്‍ എന്നിവരാണ് മയക്കുമരുന്ന് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!