നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ബൈക്ക് റാലിയും ബോധവല്‍ക്കരണ യജ്ഞവും സംഘടിപ്പിച്ചു.50 ഓളം ബൈക്കുകളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി നടത്തിയ റാലി മീനങ്ങാടി ടൗണില്‍ ബഹു.ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബേഗുവിന്റെ സാന്നിധ്യത്തില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റയില്‍ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് റാലിക്ക് ആശംസകള്‍ അര്‍പ്പിച്ചു. നടവയല്‍ മുക്തി ഡി. അഡിക്ഷന്‍ സെന്റര്‍ ബോധവല്‍ക്കരണ തെരുവു നാടകം അവതരിപ്പിച്ചു. മാനന്തവാടി ഗവ.കോളേജില്‍ റാലിക്ക് സ്വീകരണം നല്‍കി. സു. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ റാലി അവസാനിച്ചു.സമാപന യോഗം സു. ബത്തേരി നഗരസഭാ ഉപാദ്ധ്യക്ഷ ജിഷ ഷാജി ഉല്‍ഘാടനം ചെയ്തു.നഗരസഭാ കൗണ്‍സിലര്‍ എല്‍സി പൗലോസ് ആശംസ അര്‍പ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.