പ്രതിഷേധ സത്യാഗ്രഹം രണ്ട് ദിവസം പിന്നിട്ടു
ശമ്പള നിഷേധത്തിനും, എം പാനല്‍ ജീവനക്കാരോടുള്ള അവഗണനക്കും, തൊഴിലാളി ദ്രോഹ നടപടിക്കുമെതിരെ ടി ഡി എഫ് മാനന്തവാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അനിശ്ചിതകാല പ്രതിഷേധ സത്യാഗ്രഹം രണ്ട് ദിവസം പിന്നിട്ടു. പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അന്‍വര്‍ സാദിഖ്, സി സി പ്രിന്‍സ്, കെ പ്രസാദ്, എ അഷ്‌റഫ്, ഇ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സത്യാഗ്രഹം