ഇന്ത്യന്‍ വനിതാബാസ്‌ക്കറ്റ് ബോള്‍ ടീമിനെ വയനാട്ടുകാരി നയിക്കും

0

ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ വനിതാബാസ്‌ക്കറ്റ് ബോള്‍ ടീമിനെ വയനാട്ടുകാരി നയിക്കും. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ബപ്പനംമല പാലനില്‍ക്കുംകാലായില്‍ പിഎസ് ജീനയാണ് ബാസ്‌ക്കറ്റ് ബോള്‍ ടീമിനെ നയിക്കുക. സ്‌കറിയ-ലിസി ദമ്പതികളുടെ മകളായ ജീന തിരുവനന്തപുരത്ത് വൈദ്യുത ഭവനില്‍ സീനിയര്‍ അസിസ്റ്റന്റാണ്. 17 തവണ ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടി ജഴ്‌സിയണിഞ്ഞ ജീന കഴിഞ്ഞകോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ദേശീയ ഇന്ത്യന്‍ വനിത ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. യോഗ്യതാ മത്സരങ്ങള്‍ക്കായി ജീന തിങ്കളാഴ്ച്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!