കലോത്സവം 172 അപ്പീലുകള്‍

0

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകളുമായി 82 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മത്സരിക്കാന്‍ എത്തുന്നത്. ബത്തേരി, വൈത്തിരി, മാനന്തവാടി, ഉപജില്ലകളിലെ സ്‌കൂള്‍ കലോത്സവങ്ങള്‍ പൂര്‍ത്തിയായതോടെ 172 അപ്പീലുകളാണ് മത്സര വിധി നിര്‍ണയത്തിനെതിരെ വിദഗ്ധ സമിതിക്കു മുമ്പില്‍ എത്തിയത്

ബത്തേരി ഉപജില്ലയില്‍ നിന്നും 65 മാനന്തവാടി 59 വൈത്തിരി 49 എന്നിങ്ങനെയാണ് അപ്പീലുകള്‍ ലഭിച്ചത്. അതാത് സ്‌കൂള്‍ മാനേജര്‍മാരും വിദ്യാര്‍ഥികളുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ അപ്പീലുകള്‍ നല്‍കിയത്. ഇതില്‍ ബത്തേരി ഉപജില്ല 34 മാനന്തവാടി 24 വൈത്തിരി 24 എന്നിങ്ങനെയാണ് അനുവദിച്ച അപ്പീലുകള്‍.അഞ്ച് പേരടങ്ങുന്ന വിദഗ്ധ സമിതിയാണ് അപ്പീലുകള്‍ പരിശോധിക്കുക. 90 അപ്പീലുകള്‍ വിദഗ്ധസമിതി തള്ളുകയും ചെയ്തു.കഴിഞ്ഞ ദിവസം നടന്ന കവിതാരചന, ഉപന്യാസം, ഹൈസ്‌കൂള്‍ വിഭാഗം മലയാളം കവിതാരചന, ഉപന്യാസം എന്നീ സ്റ്റേജിതര മത്സരങ്ങളിലും നടക്കാനിരിക്കുന്ന കുച്ചുപ്പുടി, മലയാളം, ഹിന്ദി,പദ്യം ചെല്ലല്‍, ശാസ്ത്രീയ സംഗീതം, എന്നീ സ്റ്റേജിലെ മത്സരങ്ങളിലും സംഘഗാനം, നാടോടി നൃത്തം, കോല്‍ക്കളി, തുടങ്ങിയ ഗ്രൂപ്പിന മത്സരങ്ങളിലും അപ്പീലുകള്‍ അനുവദിച്ചിട്ടുണ്ട് 110 വിദ്യാര്‍ഥികളാണ് ഇതിലൂടെ മത്സരിക്കാനെത്തുന്നത്.ആയിരം രൂപയാണ് അപ്പീല്‍ ഫീസ്.

Leave A Reply

Your email address will not be published.

error: Content is protected !!