ഇടക്കാലാശ്വാസം അനുവദിക്കണം
ശമ്പള പരിഷ്‌കരണം വൈകുന്ന സാഹചര്യത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പില്‍ നില്‍പ്പു സമരം ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ ജയലക്ഷ്മി.കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും മുന്‍ സര്‍ക്കാറിനെപ്പോലെ ജീവനക്കാരെ ഈ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.