വര്‍ണ്ണോല്‍സവ ലഹരിയില്‍ പടിഞ്ഞാറത്തറ  

0

പടിഞ്ഞാറത്തറ നാളെ മുതല്‍ നാദതാളലയങ്ങളുടെ വര്‍ണ്ണോല്‍സവ ലഹരിയില്‍. അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉറക്കമില്ലാത്ത പകലിരവുകളെ വരവേല്‍ക്കാന്‍ ബാണാസുര അടിവാരം അണിഞ്ഞൊരുങ്ങി. എങ്ങും നാല്‍പ്പതാമത് കൗമാര കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍

ജില്ലയിലെ 228 വിദ്യാലയങ്ങളില്‍ നിന്ന് മൂവായിരത്തോളം വിദ്യാര്‍ത്ഥി പ്രതിഭകളാണ് നാദഗാന നടന വിയ്മയങ്ങളുടെ മാന്ത്രിക ലോകത്ത് നാളെ മുതല്‍ മാറ്റുരയ്ക്കാനെത്തുക. കൗമാര കലോത്സവം വിജയകരമായി നടത്താനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സംഘാടകര്‍ നടത്തിക്കഴിഞ്ഞു. കലോത്സവത്തിന്റെ വരവറിയിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കുടുംബശ്രീ അംഗങ്ങളും അണിനിരന്ന് വര്‍ണോജ്വലമായ വിളംബരജാഥ ഇന്നലെ നടന്നു. ഇന്നലെ ആരംഭിച്ച ഓഫ്‌സ്റ്റേജ് മത്സരങ്ങള്‍ ഇന്നും തുടരുകയാണ്. സ്‌റ്റേജിനങ്ങളില്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ കാലത്ത് 10 മണിക്ക് നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!