ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ വിദ്യാലയങ്ങളില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞയും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.ചീരാല്‍ എ.യു.പി സ്‌കൂളില്‍ പരിപാടി നെന്‍മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവ പ്രസാദ് അധ്യക്ഷനായിരുന്നു.ജെ.എച്ച്.ഐമാരായ മനോജ്, ജ്യോതിലത എന്നിവര്‍ സംസാരിച്ചു.