കര്‍ഷക സംഘം സാരഥികള്‍
കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ടായി കെ ശശാങ്കനെയും, സെക്രട്ടറിയായി പി കെ സുരേഷിനെയും വെള്ളമുണ്ടയില്‍ കര്‍ഷക സംഘം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ടിബി സുരേഷാണ് ട്രഷറര്‍, മറ്റ് ഭാരവാഹികള്‍. സി കെ ശിവരാമന്‍, അല്ലി ജോര്‍ജ്, ടി മോഹനന്‍(വൈസ് പ്രസിഡണ്ടുമാര്‍). കെ എം വര്‍ക്കി, ലക്ഷ്മി രാധാകൃഷ്ണന്‍, ബേബി വര്‍ഗീസ്(ജോയിന്‍ സെക്രട്ടറിമാര്‍) 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും, 35അംഗ ജില്ലാകമ്മിറ്റിയേയും, 9അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.