കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
9.500 കി.ലോ കഞ്ചാവുമായി മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരാളെ എക്സൈസ് സംഘം പിടികൂടി.മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ പുണ്ടലിക അത്താനി മകന്‍ താരാനാദ് പുണ്ടലികയാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ട് ബാഗുകളിലായി 1.900കിലോ വീതം കൊള്ളുന്ന 5 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലുവ പറവൂര്‍ ഭാഗങ്ങളില്‍ പെയ്ന്റിംഗ് തൊഴിലാളിയായ ഇയാള്‍ നാട്ടില്‍ പോയി വരുന്ന അവസരങ്ങളില്‍ കഞ്ചാവ് മുന്‍പും കടത്തികൊണ്ടു വന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്, പ്രിവ. ഓഫീസര്‍ ബാബുരാജ്, പ്രഭാകരന്‍,സിഇഒമാരായ സനൂപ്, നിഷാദ്, എ.സി.ചന്ദ്രന്‍,പിന്റോ, മാനുവല്‍ ജിംസണ്‍ എന്നിവര്‍ പങ്കെടുത്തു.