കൗമാരോത്സവത്തിന്റെ വരവറിയിച്ച് വിളംബര ജാഥ

0

കൗമാര കലാമാമാങ്കത്തിന് പടിഞ്ഞാറത്തറയില്‍ വര്‍ണോജ്വലമായ തുടക്കം.ആടിപ്പാടി പടിഞ്ഞാറത്തറ ഉത്സവത്തിലേക്ക് ഉണരുന്നതിന്റെ തുടക്കമറിയിച്ച്് വിളംബരജാഥ നടന്നു.വയനാടിന്റെ സാംസ്‌കാരിക വര്‍ണ്ണവൈവിധ്യം വിളിച്ചറിയിക്കുന്ന വിളംബര ജാഥ കല്‍പ്പറ്റ ഡി വൈ എസ് പി ഫ്ളാഗ് ഓഫ് ചെയ്തു.സ്റ്റേജിതര മത്സരങ്ങള്‍ക്കാണ് കലോത്സവ നഗരിയായ പടിഞ്ഞാറത്തയില്‍ തുടക്കമാവുന്നത്. ഇന്നും നാളെയുമായി 90ല്‍പരം സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. 13-ാം തീയതി ബുധനാഴ്ചയാണ് സ്‌റ്റേജിനങ്ങളില്‍ മത്സരങ്ങള്‍ തുടങ്ങുക.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയടക്കം ജില്ലാ പഞ്ചായത്ത് ഭരണ സാരഥികള്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ വിളംബര ജാഥയില്‍ അണിനിരന്നു. വിവിധ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍,സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍,എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ അണിനിരന്ന വിളംബര ജാഥക്ക് മുത്തുക്കുടകളും താള മേളങ്ങളും വര്‍ണപ്പകിട്ടേകി.തിരുവാതിരക്കളി.കോല്‍ക്കളി.ദഫ്മുട്ട് സംഘങ്ങള്‍ വിളംബരജാഥക്ക് ചടുലഭംഗി നല്‍കി. നാസികി ഡോളും,ചെണ്ടയും ഉള്‍പ്പെടെ വാദ്യ വിശേഷങ്ങള്‍ ബാണാസുര മലനിരകളുടെ അടിവാരത്തില്‍ 40-ാംമത് റവന്യൂ സ്‌കൂള്‍ കൗമാരോത്സവത്തിന്റെ കേളികൊട്ടുയര്‍ത്തി

Leave A Reply

Your email address will not be published.

error: Content is protected !!