വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തുടക്കം
മാനന്തവാടി നഗരസഭ പി.എം.എ.വൈ -ലൈഫ് വിഭാഗത്തിന്റെ 3 മാസം നീണ്ടു നില്‍ക്കുന്ന അംഗീകാര്‍ ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തുടക്കമായി. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘തണല്‍’ സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്റെ സഹകരണത്തോടെ നാലു ദിവസങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുന്നത്.ഒഴക്കൊടി നാഷണല്‍ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പിന് ഡിവിഷന്‍ കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ , ജോര്‍ജ് പി.വി, ഹുസൈന്‍ കുഴിനിലം, നഗരസഭ ഉദ്യോഗസ്ഥന്‍മാരായ ഷമീര്‍ ,ശ്രീദീപ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് പയ്യംമ്പള്ളി സെന്റ് കാതറിന്‍ ഫെറോന പള്ളി പാരീഷ് ഹാളിലും 12ന് കണിയാരം കുറ്റിമൂല സെന്റ് സേവ്യഴ്‌സ് പാരീഷ് ഹാളിലും, 13 ന് മാനന്തവാടി ഡബ്ല്യൂ എസ്.എസ്. ഹാളിലും ക്യാമ്പ് നടക്കും