ചുരളി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം
വിലങ്ങാട് ,ചുരളി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം. പോലീസ് അതീവ ജാഗ്രതയില്‍. കുഞ്ഞോം വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന.ആയുധധാരികളായ മൂന്നംഗ സംഘമാണ് കോളനിയില്‍ എത്തിയത്.
ആയുധധാരികളായ മാവോയിസ്റ്റ് സംഘം വയനാട് അതിര്‍ത്തി വനപ്രദേശമായ ചുരുളി കോളനിയില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അതീവ ജാഗ്രതയിലാണ്. ആയുധധാരികളായ മൂന്നംഗ സംഘമാണ് കോളനിയില്‍ എത്തിയത്.കോളനിക്കാരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും കോളനിക്കാരുടെ സ്ഥലത്തിന്പട്ടയം കിട്ടാത്തതിനെ പറ്റിയും ശോചനീയാവസ്ഥയെപ്പറ്റിയും അരമണിക്കൂറോളം വിശദമായി സംസാരിച്ചു എന്നാണ് പോലീസിന് ലഭിച്ച വിവരം. രണ്ടു സ്ത്രീകളും ഒരു പുരുഷനും ആണ് സംഘത്തിലുണ്ടായിരുന്നത്. 2014 ല്‍തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ വെടിവെപ്പ് നടന്ന ചപ്പ കോളനിക്ക് തൊട്ടടുത്തുള്ള പ്രദേശമാണ് ചുരളി. വനപ്രദേശത്താല്‍ ചുറ്റപ്പെട്ട ചൂരളി കോളനിയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് പോലീസ്. വിലങ്ങാട് , കുഞ്ഞോം വനമേഖലകളില്‍ പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ്. ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന തുടരുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കബിനി ദളത്തിലെ അംഗങ്ങളായ ജയണ്ണ, ഉണ്ണിമായ, ലത എന്നിവരാണ് കോളനിയില്‍ എത്തിയത് എന്നാണ് പോലീസ് നിഗമനം.