ഇരുചക്ര വാഹനമോഷണം പതിവാകുന്നു

0

സുല്‍ത്താന്‍ബത്തേരി ടൗണിലും പ്രാന്തപ്രദേശങ്ങളിലും ഇരുചക്ര വാഹനമോഷണം പതിവാകുന്നു. രണ്ടാഴ്ചക്കിടെ മോഷണം പോയത് മൂന്ന് ബൈക്കുകള്‍. ആഡംബര ബൈക്കുകള്‍ അടക്കമാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇക്കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ബത്തേരി ടൗണിലും പ്രാന്തപ്രദേശങ്ങളില്‍ നിന്നും മൂന്ന് ബൈക്കുകളാണ് മോഷണം പോയത്.കഴിഞ്ഞ മാസം 22ന് കല്ലുവയലില്‍ നിന്നും രാത്രി ഷെഡ്ഡില്‍ നിറുത്തിയിട്ടിരുന്ന സി. റ്റി 100 ബൈക്കും, തുടര്‍ന്ന് ഈ മാസം നാലിന് ബീനാച്ചി പൂതിക്കാടുനിന്നും ലക്ഷങ്ങള്‍ വില വരുന്ന ആഢംബര ബൈക്കും. തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബത്തേരി കോട്ടക്കുന്നിലെ ഇഖ്റ ആശുപത്രി കോമ്പൗണ്ടില്‍ നിറുത്തിയിട്ടിരുന്ന പള്‍സര്‍ 220 ബൈക്കുമാണ് മോഷണം പോയത്. രാത്രി സമയങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. സംഭവത്തില്‍ ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!