നാട്ടറിവുകള്‍ സ്വായത്തമാക്കാനും വയോജനങ്ങളും കുട്ടികളുമായുള്ള ബന്ധം ഊഷ്മളമാക്കാനുമായി പൂമല ഗവ. എല്‍ പി സ്‌കൂള്‍ മുത്തശ്ശിക്കൊരു ചക്കരയുമ്മ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ സ്‌കൂളിന് സമീപത്തെ മുത്തശ്ശിമാരെ സ്‌കൂളിലേക്ക് ക്ഷണിക്കും. തുടര്‍ന്ന് അവര്‍ കുട്ടികള്‍ക്ക് കഥകളും പഴയ നാടന്‍പാട്ടുകളും പറഞ്ഞും പാടിയും കൊടുക്കും. മുത്തശ്ശിമാരുടെ കുട്ടിക്കാലത്തെകുറിച്ചും വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുകയും തുടര്‍ന്ന് കുഞ്ഞുസമ്മാനവും നല്‍കി അവരെ യാത്രയയക്കുകയും ചെയ്യുന്നതാണ് പദ്ധതി. കുട്ടികള്‍ക്ക് പ്രായമായവരോട് സ്നേഹവും കരുതലും വളര്‍ത്തുക, വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തനത്തിന് ഭാഷാ ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരായ സി എന്‍ രമ്യ, എന്‍ പി നിന്‍സി, എച്ച് എം പി. ഷീബ, പി. പി ഗീത, മോളി ചെറിയാന്‍, കെ. പി ഗംഗ, സെയ്തലവി പടിപ്പുര എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.