മാനന്തവാടിയില്‍ കേരളോത്സവത്തിന് തുടക്കമായി.

0

നഗരസഭയിലെ 20 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ – കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.ഡപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ശോഭരാജന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.ടി.ബിജു, കടവത്ത് മുഹമ്മദ്, ശാരദ സജീവന്‍, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, ഹുസൈന്‍ കുഴിനിലം, എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.കേരളോത്സവത്തിന്റെ ഭാഗമായ ചെസ്സ്, പഞ്ചഗുസ്തി, ഷട്ടില്‍ മല്‍സരങ്ങള്‍ നവം: 8 ന് രാവിലെ 10 മണി മുതല്‍ ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരളോത്സവം 30 ന് സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!