ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനാചരണം ജില്ലാതല ഉദ്ഘാടനം

0

ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനം ജില്ലാതല പരിപാടി മാനന്തവാടി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഡി.എം.ഒ.ഡോ.ആര്‍.രേണുക ഉദ്ഘാടനം ചെയ്തു.എന്‍.സി.ഡി.നോഡല്‍ ഓഫിസര്‍ ഡോ. പ്രിയാ സേനന്‍ അധ്യക്ഷയായിരുന്നു. ആരോഗ്യ കേരളം പ്രൊജറ്റ് മാനേജര്‍ ഡോ.വി.അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി പ്രസ്സ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹീം, ബി.ടി.ജാഫര്‍, കോളേജ് പ്രിന്‍സിപ്പാള്‍ റെനി തോമസ്, സ്റ്റാഫ് സെക്രട്ടറി ത്രേസ്യാമ്മ, അഞ്ജലി തുടങ്ങിയവര്‍ സംസാരിച്ചു. ജീവിത ശൈലിയും ക്യാന്‍സറും എന്ന വിഷയത്തില്‍ ഡോ.നസീബയും, ലഹരിയില്‍ നിന്ന് മോചനം എന്ന വിഷയത്തില്‍ ഡോ.ഹരീഷ് കൃഷ്ണനും ക്ലാസ്സ് എടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!