വയോജനങ്ങള്‍ക്കായി ജില്ലാതല കണ്‍വെന്‍ഷന്‍

0

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ജില്ലാതല കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടത്തി. മുന്നൂറോളം വയോജനങ്ങള്‍ പങ്കെടുത്തു. വയോജന വകുപ്പു രൂപീകരിക്കുക, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ മാസാമാസം ലഭ്യമാക്കുക, ബസ് യാത്രയില്‍ ഇളവ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളായിരുന്നു കണ്‍വെന്‍ഷന്റെ മുഖ്യ പ്രമേയം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ ബീ നസീമ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി വാസുദേവന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. വയോജന ക്ഷേമത്തിനായി സംഘടന ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍, പദ്ധതി വിഹിതം അഞ്ച് ശതമാനവും സംസ്ഥാന കൗണ്‍സില്‍, ജില്ലാ കമ്മിറ്റി, ജില്ലാ ട്രൈബ്യൂണല്‍, പഞ്ചായത്ത് ജാഗ്രത സമിതി, വയോജനങ്ങള്‍ക്ക് ക്യൂ സിസ്റ്റം ഒഴിവാക്കല്‍, സായം പ്രഭാ ഹോമുകള്‍, വയോമധുരം മന്ദഹാസം, ബസ്സുകളില്‍ 20 ശതമാനം സീറ്റ് റിസര്‍വേഷന്‍ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടപ്പില്‍ വന്നുവെന്നും പൊതുസമൂഹത്തിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇടയിലും സ്വാധീനം ചെലുത്തിയെന്നും വി വാസുദേവന്‍ നമ്പ്യാര്‍ പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന സെക്രട്ടറി പി ബാലന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ ഉണ്ണികൃഷ്ണന്‍, മാസ്റ്റര്‍, കെ ജി മോഹന്‍, രാമദാസ് എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!