അക്ഷയ കേന്ദ്രങ്ങള്‍ വഴി പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനാല്‍ സംസ്ഥാനത്തെ ഓരോ അക്ഷയ കേന്ദ്രങ്ങളും ഇനി പി.എസ്.സി. സൗഹൃദ കേന്ദ്രങ്ങളായി മാറുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ അഡ്വ: എം.കെ.സക്കീര്‍ പറഞ്ഞു. വയനാട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള പി.എസ്.സി.അംഗം അഡ്വ: ഇ.രവീന്ദ്രനാഥന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുഖ്യപ്രഭാഷണം നടത്തി. ലിമന്റ്‌ലി സഖറിയാസ്, ജെറിന്‍.സി. ബോബന്‍, ജിന്‍സി ജോസഫ്, രാമകൃഷ്ണന്‍, പി.സതീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.