പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് സമാപനം
മാനന്തവാടിയില്‍ സംസ്ഥാന സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ്, പുരുഷ-വനിത ഇന്റര്‍ ക്ലബ്ബ് & ബഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. മാനന്തവാടി നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ നിര്‍വഹിച്ചു. പവര്‍ ലിഫ്റ്റിംഗ് ജില്ലാ പ്രസിഡന്റ് എം.വി.ഗോവിന്ദ രാജ് അദ്ധ്യക്ഷനായിരുന്നു. പവര്‍ലിഫ്റ്റിംഗ് ഭാരവാഹികളായ പി.ജെ.ജോസഫ്, അജിത്ത് എസ് നായര്‍, ടി.ജെ.സജി കെ.സി സദാനന്തന്‍, എം.കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.