ഉപജില്ലാ സ്‌കൂള്‍ കലോത്സവം ദ്വാരക സേക്രഡ് ഹേര്‍ട്ടിന് കിരീടം
മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ ദ്വാരക സേക്രഡ് ഹേര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എച്ച്.എസ്.എസ് വിഭാഗത്തില്‍ കിരീടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടി എം.ജി.എം.ഹൈസ്‌കൂളും യു.പി.വിഭാഗത്തില്‍ പോരൂര്‍ സര്‍വ്വോദയ യു.പി.സ്‌കൂളും കൂടുതല്‍ പോയിന്റുകള്‍ നേടി ജേതാക്കളായി.ഉപ ജില്ലയിലെ 160 സ്‌കൂളുകളില്‍ നിന്നും 4000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലാമേള വിധികര്‍ത്താക്കളെത്താന്‍ വൈകിയതിനാല്‍ ആദ്യ ദിവസം താളം തെറ്റിയിരുന്നുവെങ്കിലും സമയബന്ധിതമായിട്ടാണ് ഇന്നലെ അവസാനിച്ചത്.ജനറല്‍ എല്‍.പി.വിഭാഗത്തില്‍ 53 പോയിന്റ് നേടി മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ ഒന്നാമതെത്തി. യു പി വിഭാഗത്തില്‍ 74 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 205 പോയിന്റും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 216 ഉം പോയിന്റുകള്‍ നേടിയാണ് യഥാക്രമം പോരൂര്‍ സര്‍വ്വോദയ, മാനന്തവാടി എം.ജി.എം, ദ്വാരക സേക്രഡ് ഹേര്‍ട് സ്‌കുളുകള്‍ ഒന്നാമതെത്തിയത്. അറബിക് കലോത്സവത്തില്‍ എല്‍.പി.വിഭാഗത്തില്‍ തേറ്റ മല ജി.യു പി.എസ് യു.പി.വിഭാഗത്തില്‍ വെള്ളമുണ്ട ജി.യു.പി.എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പനമരം ക്രസന്റും.
ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്‌കൃതോത്സവത്തില്‍ യു പി വിഭാഗത്തില്‍ കുഞ്ഞോം എ യു.പി സ്‌കൂളും ഹൈസ്‌കൂകൂള്‍ വിഭാഗത്തില്‍ കണിയാരം ഫാ.ജി.കെ.എം.സ്‌കൂളും ജേതാക്കളായി.സമാപനസമ്മേളനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ഉഷാകുമാരി സമ്മാനദാനം നിര്‍വഹിച്ചു