മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഉപജില്ലാ കായികമേളയില്‍ പങ്കെടുക്കുന്ന 82 വിദ്യാര്‍ത്ഥികള്‍ക്കും ജേഴ്‌സി കൈമാറി. ഐ.സി ബാലക്യഷ്ണന്‍ എം എല്‍ എ ജേഴ്‌സി കൈമാറ്റം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, പ്രിന്‍സിപ്പാള്‍ പി എ അബ്ദുള്‍ നാസര്‍, ഡെപ്യൂട്ടി എച്ച് എം സദന്‍, എസ്എംസി ചെയര്‍മാന്‍ ഹൈറുദ്ദീന്‍, എം.പി.റ്റി.എ പ്രസിഡന്റ് സിന്ദു സാലു, തുടങ്ങിയവര്‍ സംസാരിച്ചു.കാല്‍ നൂറ്റാണ്ടിലേറെയായി തുടര്‍ച്ചയായി ഉപജില്ലാ ചാമ്പ്യന്‍മാരാണ് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം കായിക മേളയില്‍ പങ്കെടുക്കുന്ന 82 വിദ്യാര്‍ത്ഥികള്‍ക്കും പി.ടി.എയുടെ നേതൃത്വത്തില്‍ ജേഴ്‌സി നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.