കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ്ങ് സെന്റര്‍ നിര്‍മ്മാണ ഉദ്ഘാടനം നാളെ

0

പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ്ങ് സെന്റര്‍ നിര്‍മ്മാണ ഉദ്ഘാടനം നാളെ 10.30 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.

സെന്റര്‍ നിര്‍മ്മാണത്തിന് പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫോറോന പള്ളി ഒരേക്കര്‍ സ്ഥലം ദാനമായി നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് ഒരേക്കര്‍ വിലയ്ക്കുമെടുത്തു.2 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണമൊന്നും ആരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ.ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള യാര്‍ഡ് നിര്‍മിക്കാന്‍ മരാമത്ത് വകുപ്പ് ടെന്‍ഡര്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതോടെ ബാക്കി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കും.നിലവില്‍ 17 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പെരിക്കല്ലൂരില്‍ നിന്നാരംഭിക്കുന്നുണ്ട്. ഈ ബസുകളുടെ അറ്റകുറ്റപണികളെല്ലാം ഇപ്പോള്‍ ബത്തേരി ഗാരേജിലാണ്. നടത്തുന്നത്.പെരിക്കല്ലൂര്‍ ഡിപ്പോക്ക് സര്‍ക്കാര്‍ അനുമതി ലഭിക്കണം. ഏറെക്കാലമായി ഇതിനായി ശ്രമിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് കെ.എസ്.ആര്‍.ടി.സി ഈ ആവശ്യം നിരാകരിക്കുകയാണ്. ഡിപ്പോയക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ ഫണ്ട് ചെലവിടുമെന്ന് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍ കാവില്‍ എന്നിവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!