പ്രതിഷേധ ജ്വാല തെളിയിച്ചു
വാളയാറില്‍ പീഡനത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്രാഞ്ച് പ്രസിഡന്റ് എന്‍.വി അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ജില്ല പ്രസി. മോബിഷ് പി തോമസ്, ജില്ല ട്രഷറര്‍ ഷാജി കെ.ടി, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്‍.ജെ ഷിബു, ജില്ല ജോ. സെക്രട്ടറി സി.ജി ഷിബു , എന്നിവര്‍ സംസാരിച്ചു.