പോലീസ് സുരക്ഷ കര്‍ശനമാക്കി
നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ഒന്നാം വാര്‍ഷിക ദിനാചരണം കണക്കിലെടുത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി. വയനാട്, നിലമ്പൂര്‍, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. ഇത് കൂടാതെ ജില്ലയിലെ പണമിടപാട് സ്ഥാപനങ്ങളിലും സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.