നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി പട്ടിണിസമരം നടത്തി
മാനന്തവാടി : നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി പട്ടിണിസമരം നടത്തി. ജനാധിപത്യ കര്‍ഷക യൂണിയന്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ചോറില്ലാത്ത ഇലയിട്ടാണ് പട്ടിണിസമരം നടത്തിയത്. സമരം ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ.ആന്റ്ണി ഉദ്ഘാടനം ചെയ്തു. കര്‍ഷക യൂണിയന്‍ ജില്ല സെക്രട്ടറി വി.എം.ജോസ് അദ്ധ്യക്ഷത വഹിച്ചു, വി.എസ്.ചാക്കോ, അഡ്വ: ജോര്‍ജ് വാത്തുപറമ്പില്‍, എ.പി. കുര്യാക്കോസ്, വില്‍സണ്‍ നെടുംകത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.